'ഫോണ്‍ കൈപ്പറ്റിയിട്ടില്ല'; യുണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ ഹര്‍ജിയിലെ ആരോപണം നിഷേധിച്ച് ചെന്നിത്തലയുടെ ഓഫീസ്

Published : Oct 01, 2020, 11:27 PM ISTUpdated : Oct 01, 2020, 11:36 PM IST
'ഫോണ്‍ കൈപ്പറ്റിയിട്ടില്ല'; യുണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ ഹര്‍ജിയിലെ ആരോപണം നിഷേധിച്ച് ചെന്നിത്തലയുടെ ഓഫീസ്

Synopsis

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്.  

കൊച്ചി: രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയെന്ന  യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവിന്‍റ ഓഫീസ്. ഫോണ്‍ കൈപ്പറ്റിയിട്ടല്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിന്‍റെ പ്രതികരണം.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്.  സ്വപ്‍ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ കോടതിക്ക് കൈമാറി. 

യുഎഇ നാഷണൽ ഡേ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകാനാണ് ഫോൺ എന്നാണ് സ്വപ്‍ന പറഞ്ഞത്. 2019 ഡിസംബർ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങിൽ വെച്ചാണ് ഫോൺ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍  പറയുന്നു. നവംബർ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്‍ററില്‍ നിന്ന് ഫോൺ വാങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശ്ശൂരിലും ഷി​ഗല്ല മരണം, മരിച്ചത് മാപ്രാണം സ്വദേശി; കണ്ണൂരിൽ 2 കുട്ടികൾക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു
16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ