'വിശ്വാസ സമൂഹത്തിന്‍റെ ആവശ്യമാണ്', ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് ചെന്നിത്തല

Published : May 31, 2020, 04:19 PM ISTUpdated : May 31, 2020, 04:21 PM IST
'വിശ്വാസ സമൂഹത്തിന്‍റെ ആവശ്യമാണ്', ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് ചെന്നിത്തല

Synopsis

ഇത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണ്. ഇത് സംസ്ഥാന സർക്കാർ പാലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു

ആലപ്പുഴ: സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരാധനാലയങ്ങൾ തുറക്കുകയെന്നത് വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യമാണ്. ഇത് സംസ്ഥാന സർക്കാർ പാലിക്കണം. അതോടൊപ്പം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരാനുള്ളവർക്ക് പാസ് നൽകുന്നത് സർക്കാർ വേഗത്തിലാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പാസ് മുഖാന്തരം ജനങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതിൽ തെറ്റില്ല. പക്ഷേ സർക്കാർ കൃത്യമായി പാസ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അൺലോക്ക് വൺ: ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം നാളെ, പാസ്സിൽ ഇളവില്ലെന്ന് തമിഴ്നാട്

അതിനിടെ ആലപ്പുഴ തോട്ടപ്പള്ളിയിൽ ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 തിലധികം  നേതാക്കൾക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസ് എടുത്തു. പൊഴിയിൽ നിന്ന് കരിമണൽ കൊണ്ടു പോകുന്നതിന് എതിരെ തോട്ടപ്പള്ളിയിൽ സംയുക്തസമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിൽ ആണ് രമേശ് ചെന്നിത്തല അടക്കം നേതാക്കൾ പങ്കെടുത്തത്‌. 

PREV
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു