കോളേജുകളില്‍ എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടം; ഒത്താശചെയ്യുന്നത് മന്ത്രി കെ ടി ജലീലെന്നും രമേശ് ചെന്നിത്തല

Published : Jul 18, 2019, 12:02 PM ISTUpdated : Jul 18, 2019, 12:46 PM IST
കോളേജുകളില്‍ എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടം; ഒത്താശചെയ്യുന്നത് മന്ത്രി കെ ടി ജലീലെന്നും രമേശ് ചെന്നിത്തല

Synopsis

മന്ത്രി കെ ടി ജലീലാണ് എസ്എഫ്ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. പരീക്ഷാക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ നടക്കുന്നത് എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രി കെ ടി ജലീലാണ് എസ്എഫ്ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. പരീക്ഷാക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

എസ്എഫ്ഐ സാമൂഹ്യവിരുദ്ധരുടെ താവളമായി ക്യാംപസുകളെ മാറ്റുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ ടി ജലീൽ എന്ന നാണം കെട്ട മന്ത്രിയാണ് എസ്എഫ് ഐ നേതാക്കളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നത്.  എസ്എഫ്ഐയുടെ ശവദാഹം നടത്തണമെന്ന് എതിരാളികള്‍ ആവശ്യപ്പെടുന്നെന്നാണ് ജലീല്‍ പറയുന്നത്. അതുകൊണ്ട് ജലീല്‍ എന്താണ് ഉദ്ദ്യേശിക്കുന്നത്, വിദ്യാർത്ഥികളുടെ ശവദാഹം നടത്തണമെന്നാണോ ? എന്ത് ക്രമക്കേട് നടന്നാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുത്തേറ്റ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്ഐ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണ്. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു