സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പകുതി പൂര്‍ത്തിയായി; ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുന്നത് അറിഞ്ഞില്ലെന്ന് ചെന്നിത്തല

Published : Jan 31, 2021, 10:07 AM ISTUpdated : Jan 31, 2021, 10:12 AM IST
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പകുതി പൂര്‍ത്തിയായി; ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുന്നത് അറിഞ്ഞില്ലെന്ന് ചെന്നിത്തല

Synopsis

ഏകാധിപത്യ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഐശ്വര്യ കേരള യാത്രക്ക് ഒരുങ്ങുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രമേശ് ചെന്നിത്തല നമസ്തേ കേരളത്തിൽ 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പകുതി പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്പത് ശതമാനം സീറ്റിലേക്കും സ്ഥാനാര്‍ത്ഥി ധാരണ ആയിട്ടുണ്ട്. ജനസമ്മതിയുള്ള നേതാക്കൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രധാന പരിഗണന ഉണ്ടാകുക. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി നിര്‍ബന്ധം അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല നമസ്തേ കേരളത്തിൽ പറ‍ഞ്ഞു. 

ഏകാധിപത്യ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഐശ്വര്യ കേരള യാത്രക്ക് ഒരുങ്ങുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. ജനസമ്മതിയുള്ള നേതാക്കളെ കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഇറക്കണമെന്ന നിര്‍ദ്ദേശവും ഉമ്മൻ ചാണ്ടിയുടെ പേര് നേമത്തേക്ക് പരിഗണിക്കപ്പെടുന്നു എന്ന വാര്‍ത്തയും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്നത് പുതിയ വാര്‍ത്തയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

ചെന്നിത്തല നമസ്തേ കേരളത്തിൽ പറഞ്ഞത്: 

വലിയ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 2021 ൽ യുഡിഎഫ് അധികാരത്തിലെത്തും. മുഖ്യമന്ത്രി ആരാകുമെന്ന് പിന്നീട് തീരുമാനിക്കും. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ എവിടെ മത്സരിക്കുന്നമെന്ന് പാർട്ടി  തീരുമാനിക്കും. നേമത്ത് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകും. സോളാര്‍ സിബിഐ അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേസിൽ പ്രതികളായവരെ സ്ഥാനാർത്ഥികളാക്കുന്ന കാര്യം അതാത് കക്ഷികളാണ് ആലോചിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം
രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്