'പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെ'; ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്ന് ചെന്നിത്തല

Published : Sep 01, 2023, 06:16 PM ISTUpdated : Sep 01, 2023, 07:37 PM IST
'പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെ'; ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്ന് ചെന്നിത്തല

Synopsis

ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം മണ്ഡലത്തിലുണ്ടെന്നും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോട്ടയം: പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം മണ്ഡലത്തിലുണ്ടെന്നും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിനെതിരെയുള്ള ജന വികാരം പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രി അഴിമതിയുടെ അപ്പോസ്തലനാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മകളുടെ മാസപ്പടി വിവാദം ഉയർന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. യുഡിഎഫ് നേതാക്കൾ പണം വാങ്ങിയത് സംഭാവന ഇനത്തിലാണ്. എല്ലാത്തിനും കണക്കുകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചില സംഘടന കാര്യങ്ങൾ പറയും. പറയേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നെ പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കടക്കും; രമേശ് ചെന്നിത്തല

അതേസമയം, പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇടത് പക്ഷത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ലെന്നും എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Also Read: : 'പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ല; യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ലെന്നും എം വി ഗോവിന്ദൻ

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ