ലൈഫ് പദ്ധതി; കോഴയും അഴിമതിയും മുഖ്യമന്ത്രിയുടെ അറിവോടെ, വിവരം അറിഞ്ഞിട്ടും ധനമന്ത്രി മറച്ചുവെച്ചു: ചെന്നിത്തല

By Web TeamFirst Published Aug 21, 2020, 12:39 PM IST
Highlights

സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സാന്നിധ്യം എല്ലാ ഇടപാടിലുമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

സർക്കാരിന്‍റെ ഉന്നത തലങ്ങളിൽ ഗൂഡാലോചന നടന്നു.  നാലേകാല്‍ കോടിയാണ് കോഴയെന്ന വെളിപ്പെടുത്തല്‍ ഗൗരവതരം. കോഴയുടെ വിവരം എല്ലാവര്‍ക്കും അറിയാമായിരുന്നു. വിവരം അറിഞ്ഞിട്ടും ധനമന്ത്രി തോമസ് ഐസക്ക് മറച്ചുവെച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിന് മുമ്പേ മുഖ്യമന്ത്രി രാജിവെക്കണം. എംഎല്‍എമാരെ ഇറക്കി ന്യായീകരിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല. 

ആളുകളെ കളിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഫയല്‍ വിളിപ്പിച്ചത്. ധാരണാപത്രത്തിന്‍റെ  കോപ്പി താൻ ചോദിച്ചിട്ട് ഇതുവരെ തന്നിട്ടില്ല. മിനുട്സ് പുറത്തു വന്നാൽ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും കരാർ ഒപ്പിട്ട രീതി ദുരൂഹമെന്നും മിഷൻ സെക്രട്ടറി, സിഈഒ എന്നിവരെ അറിയിക്കാതെയാണ് നടപടികൾ നടന്നതെന്നും ചെന്നിത്തല പറഞ്ഞു. 

click me!