'കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരും'; ശ്രീലങ്കയിലേതിന് സമാന സാഹചര്യം ഉണ്ടാകുമെന്ന് ചെന്നിത്തല

Published : Mar 28, 2022, 09:20 AM IST
'കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരും'; ശ്രീലങ്കയിലേതിന് സമാന സാഹചര്യം ഉണ്ടാകുമെന്ന് ചെന്നിത്തല

Synopsis

ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകുമെന്നും ചെന്നിത്തല

ദില്ലി: കെ റെയിലിൽ (K Rail)  സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും. സിൽവർ ലൈന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ പദ്ധതി നിർത്തുമെന്നാണ് വേറെ വഴി നോക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു.

  • കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂട്ടി; 24 മണിക്കൂർ പൊലീസ് പിക്കറ്റിംഗ് തുടങ്ങി

തിരുവനന്തപുരം: കെ.റെയിൽ( k rail) സമരം (strike) ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ (cliff house) സുരക്ഷ (security) കൂടുതൽ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ച പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വലിയ വീഴ്ചയായിരുന്നു. ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്. എന്നാൽ ക്ലിഫ് കോമ്പൗണ്ടിന്‍റെ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരിയിത്തിലൂടെയാണ് സമരക്കാർ പ്രവേശിച്ചത്. ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി. 

ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങി. ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിൽ സുരക്ഷക്ക് മതിയായ പൊലീസുള്ളതിനാൽ കൂടുതൽ സേനാഗംങ്ങളെ നിയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം. ക്ലിഫ് ഹൗസിൻെറ സുരക്ഷയ്ക്കായി മാത്രം ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കും. സ്റ്റേറ്റ് ഇൻഡ്രസിട്രിൽ സെക്യൂരിറ്റി ഫോഴ്സിന് സുരക്ഷ ചുമതല കൈമാറാനുള്ള ചർച്ചയും സജീവമാണ്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'