'സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക്‌ പോകുന്നില്ല?സത്യം പുറത്ത് വരും'

Published : Mar 11, 2023, 11:30 AM ISTUpdated : Mar 11, 2023, 11:53 AM IST
'സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക്‌ പോകുന്നില്ല?സത്യം പുറത്ത് വരും'

Synopsis

സ്വപ്ന പറയുന്നതിനെ ആവിശ്വസിക്കേണ്ടതില്ല.പ്രതിപക്ഷ നേതാവായിരിക്കെ  പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നുവെന്നും രമേശ് ചെന്നിത്തല

കൊച്ചി: സ്വർണക്കടത്തിൽ സിപിഎമ്മിനും  മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല. സത്യം സ്വർണപ്പാത്രം കൊണ്ട് മൂടിവച്ചാലും പുറത്തുവരും. പ്രതിപക്ഷ നേതാവായിരികെ ഞാൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയുന്നു. സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക്‌ പോകുന്നില്ല. സ്വപ്ന പറയുന്നതിനെ അവിശ്വസിക്കേണ്ടതില്ല. ലൈഫ്മിഷനിൽ ഇഡി അന്വേഷണം ശരിയായ ദിശയിലാണോ എന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി നിയമനടപടിക്ക് പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സൂചന നല്‍കി. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്.നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതനിടെ  പരസ്യവിമര്‍ശനം നടത്തിയ എം കെ രാഘവന്‍ എംപിക്ക് കെപിസിസി പ്രസിഡണ്ട് താക്കീത് നല്‍കിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. പാർട്ടിയിൽ അച്ചടക്കം എല്ലാവർക്കും ബാധകമണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. തനിക്കും അച്ചടക്കം ബാധകമാണ്. അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയണം. അഭിപ്രായം പറയാൻ വേദികൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിലാണ് എം കെ രാഘവനെ കെപിസിസി പ്രസിഡന്‍റ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ  പാടില്ല. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും രാഘവൻ  പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് രാഘവന്  കെപിസിസി പ്രസിഡന്‍റ്  അയച്ചു. കത്ത് ഉടൻ രാഘവന് ലഭിക്കും. കെ മുരളീധരനും മുന്നറിയിപ്പ് കത്ത് അയച്ചിട്ടുണ്ട്. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നാണ് കെ സുധാകരന്‍റെ  കത്ത്. കത്ത് കിട്ടിയിട്ടില്ലെന്ന് എം കെ രാഘവനും കെ മുരളീധരനും പ്രതികരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്