ബജറ്റ് വെറും ഗിമ്മിക്ക്, വമ്പൻ പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ, സ്വപ്നവുമില്ല പ്രായോഗികതയുമില്ലെന്ന് രമേശ് ചെന്നിത്തല

Published : Jan 29, 2026, 04:25 PM IST
Ramesh chennithala

Synopsis

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. കെ-റെയിൽ, കെ-ഫോൺ തുടങ്ങിയ പദ്ധതികളെ ചോദ്യം ചെയ്ത അദ്ദേഹം, പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് ആരോപിച്ചു.  

തിരുവനന്തപുരം: ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. സ്വപ്നങ്ങളോ പ്രായോഗികതയോ ഇല്ലാത്ത, യാഥാർത്ഥ്യബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ടാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനത്തിൽ പോലും പദ്ധതി ചെലവ് നടത്താൻ കഴിയാത്ത സർക്കാരാണ് ഇപ്പോൾ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

ഈ ഗവൺമെന്റിന് ആകെ ഒന്നര മാസമാണ് കാലാവധി ബാക്കിയുള്ളത്. ഈ ചുരുങ്ങിയ കാലയളവിൽ ഏത് പദ്ധതിയാണ് നടപ്പാക്കാൻ കഴിയുന്നത്? ഇത് ജനങ്ങളെ കബളിപ്പിക്കൽ മാത്രമാണ്. തോമസ് ഐസക്കിന്റെ കാലത്ത് പ്രഖ്യാപിച്ച 2500 കോടിയുടെ കുട്ടനാട് പാക്കേജും, വയനാട്, ഇടുക്കി പാക്കേജുകളും എങ്ങുമെത്തിയില്ല. പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ല.

കെ-റെയിൽ നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. ഒരു ഭാഗത്ത് അതിവേഗ പാതയെന്നും മറുഭാഗത്ത് കെ-റെയിൽ എന്നും പറയുന്നു. ഇതിൽ ഏതാണ് ശരിയെന്ന് സർക്കാരിന് തന്നെ വ്യക്തതയില്ല. യുഡിഎഫ് വികസനത്തിന് എതിരല്ല. എന്നാൽ കെ-റെയിൽ പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല. വൻതോതിലുള്ള കടമെടുപ്പാണ് ഇതിനാവശ്യം. റെയിൽവേ പാളങ്ങളിലെ വളവുകൾ നിവർത്തിയും സിഗ്നലിംഗ് പരിഷ്കരിച്ചും നിലവിലുള്ള പാത വേഗത്തിലാക്കാൻ കഴിയും. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ആ മഞ്ഞക്കുറ്റികൾ പിഴുതെറിയണമെന്നാണ് സർക്കാരിനോടുള്ള അഭ്യർത്ഥന.

കോടിക്കണക്കിന് രൂപ ചെലവാക്കിയ കെ-ഫോൺ പദ്ധതി കൊണ്ട് ആർക്കാണ് പ്രയോജനമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ-ഫോണിന്റെ നിലവിലെ സ്ഥിതി എന്താണ്? ആർക്കാണ് അതുകൊണ്ട് ഗുണമുള്ളത്? ഇതെല്ലാം ജനങ്ങളെ പറ്റിക്കാനുള്ള തട്ടിക്കൂട്ട് വിദ്യകൾ മാത്രമാണ്. ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തതും ബജറ്റിലെ വലിയ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യത പഠിക്കാൻ വിദ്ഗധ സമിതി; ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പും രൂപീകരിച്ച് കേന്ദ്ര സർക്കാർ
'കിറ്റിന്‍റെ സാധ്യത ഇല്ല, വല്ലാതെ എണ്ണ തേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ'; സംസ്ഥാന ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ