
തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മരണം കാത്തു കിടന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ഇടപെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി പറഞ്ഞ് മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎയുമായ രമേശ് ചെന്നിത്തല. യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മരണം കാത്തു കിടന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി അറിയുന്നു. വാർത്ത ശരിയാകട്ടെ എന്ന് ആശിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ബഹുമാന്യനായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കേരള ജനതയുടെ നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.