
പാലക്കാട്: ചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവർണറെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ ഒരു മന്ത്രിയാണെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നെന്മാറയിൽ ഇരട്ടക്കൊലപാതകം നടന്ന സംഭവത്തിൽ അനാഥരായ പെൺകുട്ടികളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ അതുല്യക്ക് താലൂക്ക് ആശുപത്രിയിൽ നഴ്സായി ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചു. രണ്ടാമത്തെ കുട്ടിക്ക് പഠന സഹായവും മന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലിസിൻ്റെ ഭാഗത്തുണ്ടായത് വലിയ വീഴ്ചയാണെന്നും ജാമ്യത്തിലിറങ്ങുന്ന പ്രതി വ്യവസ്ഥ ലംഘിച്ചാൽ അപ്പോൾ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നഴ്സിങ് പാസായ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകാമെന്ന് വീണ ജോർജ് സമ്മതിച്ചുവെന്നും ഗാന്ധിഗ്രാം പദ്ധതിയിൽ നിന്ന് 50,000 രൂപ നൽകുമെന്നും നാട്ടുകാർക്കെതിരെ കേസ് അനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam