Latest Videos

ആരിഫിന്റെ പരാതി ഏറ്റെടുത്ത് കോൺഗ്രസ്; 'എംപി ഉറച്ചുനിൽക്കുന്നുണ്ടോ?' എന്ന് ചെന്നിത്തല

By Web TeamFirst Published Aug 16, 2021, 12:41 PM IST
Highlights

കേസിൽ നടപടിയില്ലെങ്കിൽ  കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ചെന്നിത്തല പരാതിയിൽ എഎം ആരിഫ് എംപി ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു

ആലപ്പുഴ: ദേശീയപാതാ ചേർത്തല - അരൂർ റീച്ച് പുനർനിർമാണ അപാകതയുമായി ബന്ധപ്പെട്ട എഎം ആരിഫ് എംപിയുടെ പരാതി ഏറ്റെടുത്ത് കോൺഗ്രസ്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.  അന്വേഷണം ആവശ്യപ്പെട്ട് വിജലൻസ് ഡയറക്ടർക്ക് നാളെ കത്ത് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസിൽ നടപടിയില്ലെങ്കിൽ  കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ചെന്നിത്തല പരാതിയിൽ എഎം ആരിഫ് എംപി ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു. ദേശീയപാതയുടെ പുനർനിർമാണത്തിൽ വൻ അഴിമതി നടന്നു. ഇത് സിപിഎമ്മിലെ ആഭ്യന്തര വിഷയമായി കാണേണ്ടതല്ല, മറിച്ച് പൊതു ജനങ്ങളുടെ പ്രശ്നമാണെന്നും ചെന്നിത്തല പ്രതികരിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!