കോൺഗ്രസിന്റെ മൃദു സ്വഭാവം ഇഷ്ടമാണ്, രാഷ്ട്രീയം ഉപജീവന മാർഗമാക്കില്ല: രമേഷ് പിഷാരടി

By Web TeamFirst Published Feb 17, 2021, 9:25 AM IST
Highlights

ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസുള്ളത് കൊണ്ടാണ്

ആലപ്പുഴ: കോൺഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്ന് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി. 'എനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണ്. കോമഡി ചെയ്യുന്നത് കൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല. കലയാണ് ഉപജീവന മാർഗം, രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണില്ല,' എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസ് അത്യാവശ്യമാണ്. ബഹുസ്വരതയുള്ള രാജ്യത്തെ ഏകോപിപ്പിച്ച് ഇത്രയും നാൾ കൊണ്ടുപോയത് കോൺഗ്രസുള്ളത് കൊണ്ടാണ്. ധർമ്മജൻ മത്സരിക്കുകയാണെങ്കിൽ മുഖ്യ പ്രചാരകനാവും. അത് ധർമ്മജൻ മറ്റൊരു പാർട്ടിക്ക് വേണ്ടി നിന്നാലും ഞാനുണ്ടാകും.

ഇക്കുറി മത്സരിക്കില്ല. മറ്റ് പാർട്ടികളെ സ്നേഹിക്കുന്ന ചിലർക്കെങ്കിലും എന്റെ നിലപാട് ദേഷ്യമുണ്ടാക്കിയേക്കും. അവനവന്റെ സുരക്ഷ വലിയ കാര്യമാണ്. നശിക്കാത്ത ഉൽപ്പന്നമൊന്നും ലോകത്തില്ല. അതുകൊണ്ട് കോൺഗ്രസ് എന്ന കപ്പൽ മുങ്ങാൻ പോകുന്നുവെന്ന വിലയിരുത്തലിൽ കാര്യമില്ല. നമുക്കെന്താണ് ഗ്യാരണ്ടിയെന്നും അദ്ദേഹം ചോദിച്ചു. എന്നെ ആരും വിമർശിക്കരുത് എന്ന നിലപാട് വ്യക്തികൾക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു

click me!