രഞ്ജി ട്രോഫി ഫൈനൽ നേട്ടം; താരങ്ങൾ ആരും ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ

Published : Mar 12, 2025, 11:29 AM IST
രഞ്ജി ട്രോഫി ഫൈനൽ നേട്ടം; താരങ്ങൾ ആരും ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ

Synopsis

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ ഫൈനല്‍ വരെയെത്തിയ കേരള ടീമിലെ താരങ്ങള്‍ ആരും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ദേശീയ ഗെയിംസിൽ കേരള ടീം മോശം പ്രകടനം നടത്തിയതിലും മന്ത്രി വിശദീകരണം നൽകി. 

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ ഫൈനല്‍ വരെയെത്തിയ കേരള ടീമിലെ താരങ്ങള്‍ ആരും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. രഞ്ജി ടീമിലെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, കായിക സംഘടനകള്‍ക്കെതിരെ മന്ത്രി നിയമസഭയിലും വിമര്‍ശനം തുടര്‍ന്നു.

കേരള ഒളിമ്പിക്സ് അസോസിയേഷനും ഹോക്കി അസോസിയേഷനുമെതിരെയാണ് മന്ത്രി നിയമസഭയിൽ സംസാരിച്ചത്. സര്‍ക്കാരിനെതിരെയുള്ള സംഘടനകളുടെ സമരവും സര്‍ക്കാര്‍ ചെലവിലാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒളിമ്പിക്സ് അസോസിയേഷൻ സർക്കാരിൽനിന്ന് കൈപ്പറ്റിയ ഗ്രാൻഡ് സംബന്ധിച്ച് വരവ് ചെലവ് കണക്കിൽ സർക്കാരിനെതിരെയുള്ള സമരത്തിന്‍റെ ചെലവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഹോക്കി അസോസിയേഷൻ ഇതുവരെ ബജറ്റ് വിഹിതമായി 56 ലക്ഷം രൂപയും സ്പോർട്സ് കൗൺസിലിന്‍റെ ഗ്രാൻഡായി 23 ലക്ഷവും കൈപ്പറ്റി.എന്നാൽ,കേരള ഹോക്കി ടീം നിരവധി വർഷമായി ദേശീയ യോഗ്യത പോലും നേടിയിട്ടില്ല. ദേശീയ ഗെയിംസിലെ കേരള ടീമിന്‍റെ മോശം പ്രകടനവുമായി ബന്ധപ്പെട്ട മറുപടിയിലാണ് മന്ത്രി കായിക സംഘടനകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മികച്ച ചില താരങ്ങൾ പരിക്ക് കാരണം ദേശീയ പങ്കെടുത്തില്ല.കളരിപ്പയറ്റ് പ്രദർശന ഇനമായി മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതോടെ 19 സ്വർണം അതുവഴി നഷ്ടപ്പെട്ടു.17 ഇനങ്ങളിൽ മെഡൽ നേടിയെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട കൂട്ട പീഡനക്കേസ്; രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ ലക്ഷങ്ങൾ തട്ടി, പിടിയിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്