പത്തനംതിട്ട കൂട്ട പീഡനക്കേസിലെ രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന്  പണം തട്ടിയ കേസിൽ ഒന്നാം പ്രതിയുടെ സഹോദരൻ അറസ്റ്റിൽ. വക്കീലിനും പൊലീസിനും കൊടുക്കാനെന്ന് പറഞ്ഞാണ് പലതവണയായി എട്ടുലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെണ്‍കുട്ടിയെ 60പേര്‍ പലസമയങ്ങളിലായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. കേസിൽ ഉള്‍പ്പെട്ട രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ 8.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പീഡനക്കേസിലെ ഒന്നാം പ്രതിയായ ജോജി മാത്യൂവിന്‍റെ സഹോദരൻ ജോമോൻ മാത്യു ആണ് അറസ്റ്റിലായത്. ജാമ്യത്തിന് ഡിവൈഎസ്‍പിക്കും വക്കീലിനും നൽകാനാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. പത്തനംതിട്ടയിൽ 60 പേർ പ്രതികളായ പോക്‌സോ കേസിലാണ് തട്ടിപ്പ്. പീഡനക്കേസിലെ രണ്ടാംപ്രതിയായ ഷൈനുവിന്‍റെ അമ്മയുടെ പക്കൽ നിന്നാണ് പലതവണയായി ജോമോൻ മാത്യു പണം തട്ടിയെടുത്തത്.

റഷ്യ-യുക്രൈൻ യുദ്ധം: വെടിനിർത്തലിന് വഴിയൊരുങ്ങുന്നു, 30 ദിവസത്തെ വെടിനിർത്തൽ യുക്രൈൻ അംഗീകരിച്ചു

YouTube video player