Ranjith murder: രൺജീത്ത് കേസിലെ യഥാർത്ഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സിപിഎമ്മാണെന്ന് പി കെ കൃഷ്ണദാസ്

By Web TeamFirst Published Jan 2, 2022, 3:27 PM IST
Highlights

സിപിഎമ്മിൽ താലിബാൻവൽക്കരണം നടക്കുന്നുണ്ടെന്നും പാർട്ടി സമ്മേളനങ്ങൾ സിപിഎമ്മിനെ എസ്‍ഡിപിഐവത്കരിക്കാനുള്ള ഇടമാണെന്നും കൃഷ്ണദാസ് ആരോപിക്കുന്നു.

ആലപ്പുഴ: രൺജീത്ത് കേസിലെ യഥാർത്ഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സിപിഎം (CPM) നേതൃത്വമാണെന്ന് പി കെ കൃഷ്ണദാസ് (P K Krishnadas). സിപിഎം നേതാക്കളുടെ സംരക്ഷണത്തിലാണ് പ്രതികൾ ഇപ്പോഴുള്ളതെന്ന് കൃഷ്ണദാസ് പറയുന്നു. എസ്‍ഡിപിഐക്കാരെ സംരക്ഷിക്കുകയെന്നത് സിപിഎം നയത്തിന്റെ ഭാഗമാണെന്നും പാർട്ടിയിലെ ഉന്ന നേതാക്കളുടെ അറിവോടെയാണ് രൺജീത്തിനെ കൊലപ്പെടുത്തിയതെന്നും കൃഷ്ണദാസ്  ആരോപിക്കുന്നു.

രൺജീത്ത് വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്. സിപിഎമ്മിൽ താലിബാൻവൽക്കരണം നടക്കുന്നുണ്ടെന്നും പാർട്ടി സമ്മേളനങ്ങൾ സിപിഎമ്മിനെ എസ്‍ഡിപിഐവത്കരിക്കാനുള്ള ഇടമാണെന്നും കൃഷ്ണദാസ് ആരോപിക്കുന്നു. പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുമ്പോൾ എസ്ഡിപിഐക്കാരാകും സിപിഎം നേതാക്കൾ ആകുകെയെന്നാണ് കൃഷ്ണദാസിന്റെ അക്ഷേപം.  

എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയതിനെ സിപിഎം എതിർത്തത് താലിബാനിസ്റ്റുകളെ പ്രീതിപ്പെടുത്താനാണ്, സവർക്കറെ അപമാനിക്കാൻ മുഖ്യമന്ത്രി തയ്യാറായത് താലിബാനിസ്റ്റുകളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഇങ്ങനെ പോകുന്നു കൃഷ്ണദാസിന്റെ ആക്ഷേപങ്ങൾ. 

എസ്ഡിപിഐക്കാർക്ക് വേണ്ടി കേരളത്തിൽ പോലീസ് രാജ് നടപ്പാക്കുന്നുവെന്നും. ആർഎസ്എസ് ബിജെപി നേതാക്കളെ പോലീസ് വേട്ടയാടുന്നുവെന്നും കൃഷ്ണദാസ് പരാതിപ്പെട്ടു. ഇടത് ജിഹാദി കൂട്ടുകെട്ട് കേരളത്തിന് അപകടകരമാണ് ഗവർണറെ അപമാനിക്കുന്നതിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരമാണ്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. പ്രതിപക്ഷനേതാവ്  ഉപമുഖ്യമന്ത്രിയുടെ പണി ഏറ്റെടുക്കണമെന്നാണ് കൃഷ്ണദാസിന്റെ പരിഹാസം. 

click me!