
തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികള്‍.
ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളും ഇന്നലെ രാത്രിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങളെയും അണിനിരത്തി സമരം ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് കടന്നത്.
വിട്ടുവീഴ്ചക്ക് സർക്കാർ തയ്യാറായെങ്കിലും പുതിയ തസ്തിക സൃഷ്ടിക്കണമെന്ന സമരക്കാരുടെ ആവശ്യത്തിൽ തട്ടിയാണ് ചർച്ച അലസിയത്. ചർച്ച പരാജയപ്പെടാൻ കാരണം ബാഹ്യ ഇടപെടലാണെന്ന ഡിവൈഎഫ്ഐ ആരോപണം വസ്തുവരുദ്ധണാണെന്ന് ഉദ്യോഗാർത്ഥികള്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ആരോപണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഡിവൈഎഫ്ക്കാർ സർക്കാരിന്റെ കുഴലൂത്തുകാരായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ കെപിസിസി ജനറൽ സെക്രട്ടി മാത്യു കുഴനാടനെ പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തി.
സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമാക്കാന്‍ അമ്മമാര്‍ സമരവേദിയിലെത്തും
നിയമനവിവാദം ലോക്സഭയിൽ ഉന്നയിച്ച് എൻ.കെ.പ്രേമചന്ദ്രൻ, അനധികൃത നിയമങ്ങള്‍ തടയാൻ നിർമ്മാണം വേണണെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളിപ്പറഞ്ഞ് ധനമന്ത്രി വീണ്ടും രംഗത്തെത്തി. സമരം അനാവശ്യമാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam