
ബെംഗളൂരു: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപിയും ജനതാദൾ എസ് നേതാവുമായിരുന്ന പ്രജ്വൽ രേവണ്ണയെ ജയിലിലെ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് നിയമനം നൽകിയത്. ശിക്ഷിക്കപ്പെട്ട വരും വിചാരണ നേരിടുന്നവരുമായ തടവുകാർക്ക് ജയിൽ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ നൽകുകയും രജിസ്റ്റർ സൂക്ഷിക്കുകയുമാണ് ചുമതല. 522 രൂപയാണ് ഒരു ദിവസത്തെ പ്രതിഫലം. ആഴ്ചയിൽ 6 ദിവസമാണ് ജോലി. അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന ഈ വരുമാനം ജയിലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുകയോ കുടുംബത്തിന് അയയ്ക്കുകയോ ചെയ്യാം. വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓഗസ്റ്റ് രണ്ടിനാണ് കർണാടകയിലെ ജനപ്രതിനിധികളുടെ കോടതി പ്രജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രജ്വലിനെതിരെ മൂന്നു കേസുകൾ കൂടി നിലവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam