രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ

Published : Feb 06, 2026, 11:08 AM IST
 fenny and rahul

Synopsis

നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ മാധ്യമങ്ങളോട് പ്രതികരിച്ചു

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേ. തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെന്നി.

രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. അതിജീവിത മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണം. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും ഫെന്നി നൈനാൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ 'ജയിംസ് ബോണ്ട്' ചിപ്സ് കടയിലെത്തി! വന്നതും പോയതും മിന്നൽ വേഗത്തിൽ; ഡോവലിനെ തിരിച്ചറിഞ്ഞത് സിസിടിവിയിൽ
കാറിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവം; അപകടമുണ്ടാക്കിയ വോള്‍വോ കാര്‍ കണ്ടെത്തി; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം