ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ, മുൻകൂർ ജാമ്യത്തിൽ വിട്ടയക്കും

Published : Sep 25, 2024, 01:46 PM ISTUpdated : Sep 25, 2024, 04:29 PM IST
ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ, മുൻകൂർ ജാമ്യത്തിൽ വിട്ടയക്കും

Synopsis

സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും. മൂന്നര മണിക്കൂര്‍ നേരം അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ശന ഉപാധികളോടെയാണ് ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.

അതേ സമയം, ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇടവേള ബാബുവിനും മുകേഷിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ