നടിയുടെ ബലാത്സം​ഗ പരാതി; വി എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

Published : Sep 07, 2024, 09:40 AM ISTUpdated : Sep 07, 2024, 01:25 PM IST
നടിയുടെ ബലാത്സം​ഗ പരാതി; വി എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

Synopsis

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. 

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ ബലാത്സംഗത്തിന് പ്രതി ചേർക്കപ്പെട്ട അഭിഭാഷക സംഘടനാ നേതാവ് വി എസ് ചന്ദ്രശേഖരന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. 

എന്നാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് അഭിഭാഷകനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വീണ്ടും വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. ഇതേ നടി നൽകിയ പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം