ഓക്സിജന്‍ ലഭ്യതയടക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ്

By Web TeamFirst Published May 13, 2021, 5:25 PM IST
Highlights

ഓക്സിജന്‍ ലഭ്യതയടക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് തുടങ്ങുന്നു. സർക്കാർ, സ്വകാര്യ, സഹകരണ, ഇഎസ്ഐ ആശുപത്രികളുമായി സഹകരിച്ചാകും പ്രവർത്തനം. 

തിരുവനന്തപുരം: ഓക്സിജന്‍ ലഭ്യതയടക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് തുടങ്ങുന്നു. സർക്കാർ, സ്വകാര്യ, സഹകരണ, ഇഎസ്ഐ ആശുപത്രികളുമായി സഹകരിച്ചാകും പ്രവർത്തനം. ദുരന്തനിവാരണ അതോറിറ്റി, ഫയർ ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, ആശുപത്രി മാനേജ്മെന്റ് തുടങ്ങിയവർ ഉൾപ്പെട്ടതാകും റാപ്പിഡ് സേഫ്റ്റി ഓഡിറ്റ്.

എത്രയും വേഗം ഇത് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നു, ഓക്സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടുന്നു എന്നിവ പരിഗണിച്ചാണ് പുതിയ നടപടി. രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന്റെ വാർത്തകളും ഇത്തരമൊരു മുന്നൊരുക്കം നടത്താൻ സർക്കാറിനെ പ്രേരിപ്പിച്ചു എന്നാണ് വിവരം.

അതോടൊപ്പം തന്നെ തീപ്പിടിത്തം വെള്ളപ്പൊക്കം മണ്ണിടിച്ചിൽ തുടങ്ങിയ സാധ്യതകളുള്ള ആശുപത്രികൾ പ്രദേശങ്ങൾ എന്നിവ കണ്ടെത്തൽ തുടങ്ങിയവയും റാപ്പിഡ് ഓഡിറ്റിന്റെ ലക്ഷ്യങ്ങളാണ്. ഓക്സിജൻ ഉപഭോഗം, വൈദ്യുതി തടസം തുടങ്ങി ഇത്തരം എല്ലാ പ്രശ്നങ്ങളും കണ്ടെത്താനും പരിഹരിക്കാനും സാധിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സംസ്ഥാന സർക്കാറിന്റെ നീക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!