ലഹരിക്കെതിരെ നിരന്തരം പ്രചരണം നടത്തിയ വേടൻ, ഫ്ലാറ്റിലെത്തിയത് ഇന്നലെ രാത്രി; വലയിലായതോടെ പഴയ പ്രസംഗങ്ങൾ 'വൈറൽ'

Published : Apr 28, 2025, 02:59 PM ISTUpdated : Apr 28, 2025, 03:13 PM IST
ലഹരിക്കെതിരെ നിരന്തരം പ്രചരണം നടത്തിയ വേടൻ, ഫ്ലാറ്റിലെത്തിയത് ഇന്നലെ രാത്രി; വലയിലായതോടെ പഴയ പ്രസംഗങ്ങൾ 'വൈറൽ'

Synopsis

ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത് 

കൊച്ചി: ലഹരിക്കെതിരെ നിരന്തരം പ്രചരണം നടത്തിയ വ്യക്തിയായിരുന്നു യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനായ റാപ്പർ വേടൻ. തന്റെ ഷോയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു വേടൻ ലഹരി വിരുദ്ധ പ്രചാരണം നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് വേടൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവോടെ പിടിയിലാകുകയും ലഹരി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തതോടെ വേടന്റെ പഴയ ലഹരി വിരുദ്ധ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. 7 ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിനറെ കസ്റ്റഡിയിലാണ് വേടനിപ്പോഴുള്ളത്. ലഹരി കേസിൽ പ്രതിയായതോടെ ഇടുക്കിയിൽ സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേവേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. 

 

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും