
പത്തനംതിട്ട: വടക്കേ ഇന്ത്യയിൽ നിന്ന് എണ്ണായിരത്തിലധികം കിലോമീറ്റര്‍ താണ്ടി കാൽനടയായി ഒരു യാത്ര. ഒടുവിൽ അവര്‍ ലക്ഷ്യത്തിലെത്തി. നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വാമി അയ്യപ്പനെ കാണാനായിരുന്നു ശബരമയിലേക്കുള്ള കഠിനമായ ഈ യാത്ര. വിശ്വശാന്തിക്കായുള്ള പ്രാർഥനയുമായാണ് രണ്ടുപേരും മലകയറാൻ എണ്ണായിരത്തോളം കിലോമീറ്റര്‍ കാൽനടയായി
കാസർകോട് കുഡ്‌ലു രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്, സമ്പത്ത്കുമാർ ഷെട്ടി എന്നിവരാണ് 223 ദിവസം കാൽനട യാത്രചെയ്ത് അയ്യപ്പസന്നിധിയിലെത്തിയത്. ബദ്‌രിനാഥിൽനിന്നായിരുന്നു തുടങ്ങിയത്. യാത്രക്കിടെ വിവിധ തീർഥാടനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും സന്ദർശിച്ചു. ഒടുവിൽ സന്നിധാനത്ത് ഇവർ ഇരുമുടിക്കെട്ടുമേന്തി എത്തി.
ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾ സന്ദർശിച്ച് മറ്റ് തീർഥാടനകേന്ദ്രങ്ങളും യാത്രയിൽ ഇവർ സന്ദർശിച്ചു. മേയ് 26ന് ട്രെയിൻ മാർഗം കാസർകോട് നിന്ന് തിരിച്ച ഇവർ ബദരിനാഥിൽ എത്തുകയും, ജൂൺ 2 ന് കെട്ട്‌നിറച്ച് മൂന്നിന് അവിടെനിന്ന് കാൽനടയായി തിരിച്ചു. അയോധ്യ, ഉജ്ജയിനി, ദ്വാരക, പുരി ജഗന്നാഥ്, രാമേശ്വരം, അച്ചൻകോവിൽ, എരുമേലി വഴിയാണ് സന്നിധാനത്ത് എത്തിച്ചേർന്നത്.
വിവിധ സ്ഥലങ്ങളിൽ ക്ഷേത്രങ്ങളിൽ തങ്ങുകയും, അവിടുത്തെ ഭക്ഷണം കഴിക്കുകയും, മറ്റു സ്ഥലങ്ങളിൽ പാചകം ചെയ്തു കഴിച്ചുമാണ് യാത്ര തുടർന്നത്. സന്നിധാനത്ത് എത്തിയ സനത്കുമാർ നായകിനെയും സമ്പത്ത്കുമാർ ഷെട്ടിയെയും ചുക്കുവെള്ളം നൽകി സ്‌പെഷ്യൽ ഓഫീസർ പ്രവീൺ, അസി. സ്‌പെഷ്യൽ ഓഫീസർ ഗോപകുമാർ എന്നിവർ സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam