സംസ്ഥാനത്തെ കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചു: ട്രൂനാറ്റ് ടെസ്റ്റിന് ഇനി 2100 രൂപ

By Web TeamFirst Published Oct 21, 2020, 3:14 PM IST
Highlights

ആർടി പിസിആർ പരിശോധനയുടെ നിരക്ക് 2100 ആക്കി. നേരത്തെയിത് 2750 ആയിരുന്നു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് ടെസ്റ്റിൻ്റെ നിരക്ക് 2100 ആക്കി കുറച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിർണയ പരിശോധനകളുടെ നിരക്കുകൾ പരിഷ്കരിച്ച് സംസ്ഥാന സർക്കാർ. പല പരിശോധനകളുടേയും നിരക്കുകൾ കുറച്ചാണ് പുതിയ പരിഷ്കരണം. 

ആർടി പിസിആർ പരിശോധനയുടെ നിരക്ക് 2100 ആക്കി. നേരത്തെയിത് 2750 ആയിരുന്നു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് ടെസ്റ്റിൻ്റെ നിരക്ക് 2100 ആക്കി കുറച്ചു. ആൻ്റിജൻ പരിശോധനയ്ക്ക് 625 രൂപയും ജീൻ എക്സ്പർട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും. 

സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സർക്കാർ ഉത്തരവിട്ടത്. നിലവിൽ അരലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. പരിശോധനകൾ പ്രതിദിനം ഒരു ലക്ഷമാക്കി ഉയർത്തണം എന്നാണ് വിദഗ്ദ്ധ സമിതി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ. 

click me!