എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം, പക്ഷെ ശമ്പളം ഉയർത്താനാവില്ലെന്ന് ധനമന്ത്രി; സമരവുമായി റേഷൻ കടയുടമകൾ മുന്നോട്ട്

Published : Jan 24, 2025, 04:44 PM IST
എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം, പക്ഷെ ശമ്പളം ഉയർത്താനാവില്ലെന്ന് ധനമന്ത്രി; സമരവുമായി റേഷൻ കടയുടമകൾ മുന്നോട്ട്

Synopsis

വേതനം വർധിപ്പിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയതോടെ റേഷൻ കടയുടമകൾ സമരവുമായി മുന്നോട്ട്

തിരുവനന്തപുരം: കടയച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ മുന്നോട്ട്. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സർക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കര പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു. റേഷൻ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങൾ  പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിലെന്നുമാണ് സർക്കാർ സമരക്കാരെ ചർച്ചയിൽ അറിയിച്ചത്. തിങ്കളാഴ്ച മുതലാണ് കടയടച്ചിട്ടുള്ള സമരം. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.  

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി