തൊടുപുഴ അര്‍ബന്‍ ബാങ്കിനെതിരെയുള്ള ആർബിഐ നടപടി,അപ്പീലിനൊരുങ്ങി ഭരണസമിതി,പ്രതിസന്ധിയില്ലെന്ന് ബാങ്ക്

By Web TeamFirst Published Aug 25, 2022, 7:32 AM IST
Highlights

75 കോടി രൂപയുടെ കിട്ടാ കടമുണ്ടെങ്കിലും നിക്ഷേപകര ബാധിക്കാത്ത തരത്തില്‍ അത് പരിഹരിക്കാനാകുമെന്നാണ് ബാങ്കിന്‍റെ അവകാശവാദം

തൊടുപുഴ: കിട്ടാക്കടം വർധിച്ചതിനെ തുടര്‍ന്ന് ആറു മാസത്തേക്ക് പ്രവര്‍ത്തനം മരവിപ്പിച്ച റിസര്‍വ് ബാങ്ക് നടപടിക്കെതിരെ അപ്പീലിനൊരുങ്ങി തൊടുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക്. 75 കോടി രൂപയുടെ കിട്ടാ കടമുണ്ടെങ്കിലും നിക്ഷേപകര ബാധിക്കാത്ത തരത്തില്‍ അത് പരിഹരിക്കാനാകുമെന്നാണ് ബാങ്കിന്‍റെ അവകാശവാദം. പ്രവർത്തനം മരവിപ്പിച്ചപ എന്ന് അറി‍ഞ്ഞതോടെ നിരവധി പേരാണ് നിക്ഷേപം പിന്‍വലിക്കാൻ ബാങ്കിലെത്തുന്നത്

ബാങ്കിന്‍റെ പ്രവർത്തനം താളം തെറ്റിയെന്ന് മനസിലായതോടെ ഒരുവര്‍ഷം മുമ്പ് ലോണ്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. എന്നിട്ടും പരിഹാരം ഇല്ലെന്ന് കണ്ടതോടെയാണ് ബാങ്കിന്‍റെ പ്രവര്‍ത്തനം പുര്‍ണമായും മരവിപ്പിച്ചത് . റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ പ്രവർത്തനം ആറു മാസത്തേക്ക് ആണ് മരവിപ്പിച്ചത്. ഈ കാലയളവില്‍ നിക്ഷേപം സ്വീകരിക്കുകയോ നിക്ഷേപിച്ചവര്‍ക്ക് പണം നൽകുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. കിട്ടാകടം തിരിച്ചു പിടിച്ചാല്‍ ബാങ്കിന് തുടര്‍ പ്രവർത്തനം നടത്താം. നിയന്ത്രണം അറിഞ്ഞതോടെ നിരവധി പേരാണ് ബാങ്കിലെത്തുന്നത്. നിക്ഷേപം തിരിച്ചു വേണമെന്നാണ് ഇവരുടെ ആവശ്യം

വർഷങ്ങളായി ജോലി ചെയ്തുണ്ടാക്കിയ പണം ഉൾപ്പെടെയാണ് പലരും ഇവിടെ നിക്ഷേപിച്ചിട്ടുള്ളത് . അത് നഷ്ടമായാൽ ജീവിതം തന്നെ വഴിമുട്ടുന്നവർ ഉണ്ട്. ഈ ആശങ്കയാണ് നിക്ഷേപകർക്ക് ഉള്ളത്.

ആദ്യ നിയന്ത്രണം വന്നപ്പോള്‍ തന്നെ കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങിയെന്നാണ് ബാങ്കിന്‍റെ വിശദീകരണം. 36 കോടി തിരിച്ചു പിടിച്ചു. ഇനി കിട്ടാനുള്ള 75 കോടി രൂപ രണ്ടു മാസത്തിനുള്ളില്‍ തിരിച്ച് പിടിക്കാനാകും. നിലവിലെ സാഹചര്യം കാണിച്ച് റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ഭരണ സമിതിയുടെ തീരുമാനം.സിപിഎം ഭരണത്തിലുള്ള ബാങ്കില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

click me!