പാലായിൽ മത്സരിക്കാൻ തയ്യാറെന്ന് പിസി തോമസ്; എൻഡിഎ നേതൃത്വത്തെ താൽപര്യം അറിയിച്ചു

Published : Aug 25, 2019, 06:28 PM IST
പാലായിൽ മത്സരിക്കാൻ തയ്യാറെന്ന് പിസി തോമസ്; എൻഡിഎ നേതൃത്വത്തെ താൽപര്യം അറിയിച്ചു

Synopsis

പാലാ ഉപതെര‍ഞ്ഞെടുപ്പിൽ എൻഡിഎക്ക് നല്ല വിജയ സാധ്യതയുണ്ട്. മത്സരിക്കാൻ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് പിസി തോമസ്.

ദില്ലി: പാലാ ഉപതെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പിസി തോമസ്. സ്ഥാനാര്‍ത്ഥിയാകാൻ താൽപര്യം ഉണ്ടെന്ന് എൻഡിഎ നേതൃത്വത്തെ അറിയിക്കുമെന്നും പിസി തോമസ് പറ‍ഞ്ഞു. എൻഡിഎക്ക് നല്ല വിജയ സാധ്യതയാണ് പാലാ മണ്ഡലത്തിലുള്ളത്. കേരളാ കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ മുതലെടുക്കാൻ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരളാ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങളെന്നും പിസി തോമസ് വിശദീകരിക്കുന്നു. 

റബ്ബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. അനുകൂല ഘടകങ്ങളെല്ലാം നേതൃത്വത്തെ ധരിപ്പിക്കുമെന്നും പിസി തോമസ് പറഞ്ഞു. പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിസി തോമസ് പറ‍ഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു