പണം കൊണ്ട് സഹായിക്കാൻ നിവൃത്തിയില്ല, കൂലിയില്ലാതെ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ജോബിയും കൂട്ടുകാരും

Published : Aug 05, 2024, 09:06 AM ISTUpdated : Aug 05, 2024, 11:31 AM IST
പണം കൊണ്ട് സഹായിക്കാൻ നിവൃത്തിയില്ല, കൂലിയില്ലാതെ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ജോബിയും കൂട്ടുകാരും

Synopsis

സർവതും നഷ്ടപ്പെട്ടവർക്കായി സർക്കാരും സന്നദ്ധസംഘടനകളും വീടുകൾ പണിയുമ്പോൾ പണിയെടുക്കാൻ തയ്യാറാണെന്നും കൂലി വേണ്ടെന്നും ജോബി ഫേസ് ബുക്കിൽ പോസ്റ്റിട്ടു.

കൊച്ചി: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിന്‍റെ അതിജീവനത്തിനായി കൈകോർക്കുകയാണ് വടക്കൻ പറവൂരിലെ ഒരു സംഘം കെട്ടിട നിർമാണ തൊഴിലാളികൾ. അധ്വാനമാണ് അവരുടെ വാഗ്ദാനം. വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി കൂലി വാങ്ങാതെ പാർപ്പിട നിർമാണത്തിൽ പങ്കുചേരാമെന്നാണ് ഇവര്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പറവൂരിലെ കെട്ടിട നിര്‍മാണ തൊഴിലാളികളായ ജോബി, സിജു, ബോസി, രമണന തുടങ്ങിയ ഒരു കൂട്ടം ആളുകളാണ് വയനാടിന് തങ്ങളാല്‍ കഴിയുന്ന സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. 

വയനാട്ടുകാരെ സഹായിക്കണമെന്നുണ്ടെന്നും എന്നാല്‍, സംഭാവന നൽകാൻ നീക്കിയിരിപ്പൊന്നുമില്ലെന്നും പക്ഷേ കെട്ടിടം പണിയാണ് ആകെ അറിയുന്നതെന്നും ജോബി പറഞ്ഞു. അധ്വാനിക്കാനുള്ള മനസും ശരീരവും വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി നല്‍കാനാണ് ഇവര്‍ തീരുമാനിച്ചത്. സർവതും നഷ്ടപ്പെട്ടവർക്കായി സർക്കാരും സന്നദ്ധസംഘടനകളും വീടുകൾ പണിയുമ്പോൾ പണിയെടുക്കാൻ തയ്യാറാണെന്നും കൂലി വേണ്ടെന്നും ജോബി ഫേസ് ബുക്കിൽ പോസ്റ്റിട്ടു.

കൂലിയില്ലാതെ വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള സന്നദ്ധത ജോബി അറിയിച്ചതിന് പിന്നാലെ ടൈല്‍സ് പണി, കല്‍പ്പണി, പെയിന്‍റ് പണി ഇങ്ങനെ വിവിധ മേഖലയില്‍ തൊഴിലെടുക്കുന്നവരും കൂടെ വരാമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ടെന്നും ഗള്‍ഫില്‍ നിന്നും വരെ ആളുകള്‍ വിളിച്ച് വയനാട്ടിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ വീട്ടിലെ ചിലവുകള്‍ വരെ നോക്കിക്കോളാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജോബി പറയുന്നു. വേദന അറിയാനുള്ള മനസ്സുണ്ടായാൽ , ഒരു കൈ സഹായം നൽകാൻ ഉള്ളുണ്ടായാൽ, അതു മതി, മാർഗം തെളിഞ്ഞുവരും ഇക്കാര്യം മനസില്‍ വെച്ചുകൊണ്ടാണ് ജോബിയും കൂട്ടുകാരും വയനാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്.

എന്‍റെ വീട്ടില്‍ നടന്ന ദുരന്തം പോലെ, ഞെട്ടൽ മാറിയിട്ടില്ല, 100 രൂപയാണെങ്കിലും അത് നല്‍കണം: ലൈവത്തോണിൽ ബേസിൽ

പുനരധിവാസത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിക്കാം, ഏറ്റവും മികച്ച ടൗൺഷിപ്പ് ഒരുക്കണം: ലൈവത്തോണിൽ വിഡി സതീശൻ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിന്‍റെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, ശ്രീലഖേക്കെതിരായ ഹർജിയിൽ മറുപടിക്ക് സമയം തേടി അതിജീവിത
ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ