Monson Mavunkal : മോൻസൻ മാവുങ്കലിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റി; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും

Web Desk   | Asianet News
Published : Mar 23, 2022, 05:13 PM ISTUpdated : Mar 23, 2022, 06:03 PM IST
Monson Mavunkal : മോൻസൻ മാവുങ്കലിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റി; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും

Synopsis

മെട്രോ ഇൻസ്പെക്ടർ അനന്തലാൽ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്ഐ  എബി  വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ  ക്രൈം ബ്രാ‌ഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിൽ (Monson Mavunkal)  നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ  കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം.  മെട്രോ ഇൻസ്പെക്ടർ (Metro Inspector)  അനന്തലാൽ,  മേപ്പാടി (Meppadi)  എസ്ഐ  എബി  വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനിൽകാന്ത് ഉത്തരവിടുകയായിരുന്നു.

മെട്രോ ഇൻസ്പെക്ടർ അനന്തലാൽ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്ഐ  എബി  വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ  ക്രൈം ബ്രാ‌ഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.  ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. 

മോൻസനിൽ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നും ഇരുവരും മൊഴി നൽകി. 

Read Also: പുരാവസ്തു തട്ടിപ്പ്; ശിൽപ്പങ്ങളെല്ലാം ശിൽപ്പിക്ക് തിരികെ നൽ‌കി

മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പിനായി ഉപയോഗിച്ച ശിൽപ്പങ്ങളെല്ലാം അത് നിർമ്മിച്ച ശിൽപ്പിക്ക് തിരികെ നൽകി. കോടതി ഉത്തരവ് പ്രകാരമാണ് ശിൽപ്പങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷിന് ക്രൈം ബ്രാഞ്ച് നൽകിയത്. 

പുരാവസ്തു തട്ടിപ്പിനായി പ്രമോ വീഡിയിലുൾപ്പടെ മോൻസൻ മാവുങ്കൽ എടുത്തുകാണിച്ചത് ദശാവതാര ശിൽപ്പമായിരുന്നു. 100 ലധികം വ‍ർഷങ്ങളുടെ പഴക്കമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച ഈ വിഗ്രഹത്തിന് മുന്നിൽ നിർത്തിയാണ് അതിഥികളായെത്തിയ വിഐപികളുടെ ചിത്രവും പകർത്തിയത്. മൂന്നു വ‍ർഷം മുമ്പ് മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നിർമ്മിച്ചു കൈമറിയതായിരുന്നു ഈ ശിൽപ്പം. പുരാവസ്തു വിൽപ്പനക്കാരനെന്ന് തെറ്റിദ്ധിരിപ്പിച്ച് സുരേഷിൽ നിന്നും 9 ശിൽപ്പങ്ങള്‍ മോൻസൻ വാങ്ങിയിരുന്നു. 80 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഏഴു ലക്ഷമാണ് നൽകിയത്. ദശാവതാരം പെയിന്റടിക്കുകയും ചെയ്തു. സുരേഷിൻറെ പരാതിയിൽ മോൻസനെതിരെ വഞ്ചനാകുറ്റത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു. 

മോൻസൻെറ കൊച്ചിയിലെ വീട്ടിൽ നിന്നും കസ്റ്റഡിലെടുത്ത ശിൽപ്പങ്ങള്‍ തനിക്ക് വേണമെന്നാവശ്യപ്പെട്ട് സുരേഷ് കോടതിയെ സമീപിച്ചു. കാലപ്പഴക്കം നിർണയിക്കാൻ പുവാസ്തുവകുപ്പിന് വിഗ്രഹങ്ങള്‍ നൽകണമെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് എതിർത്തു. പക്ഷേ ഈ വിഗ്രങ്ങളുടെ പഴക്കം നിർണിയിക്കാൻ സംസ്ഥാന പുരാവസ്തുവകുപ്പിന് സംവിധാനങ്ങളില്ലെന്ന അറിയിച്ചതോടെ ശിൽപ്പങ്ങള്‍ സുരേഷിന് വിട്ടു നൽകാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ 9 ശിൽപ്പങ്ങളും നൽകണമെന്ന വ്യവസ്ഥയോടെയാണ് ശിൽപ്പങ്ങള്‍ നൽകിയത്. കേസ് അവസാനിച്ച ശേഷമേ സുരേഷിന് ഈ ശിൽപ്പങ്ങള്‍ വിൽപ്പന നടത്താൻ കഴിയൂ. കുറ്റപത്രം നൽകി കഴിഞ്ഞാലുടൻ കേസ് എത്രയും വേഗം തീ‍ർപ്പാക്കാൻ കോടതിയെ സമീപിക്കുമെന്ന് സുരേഷിൻെറ അഭിഭാഷകർ പറ‌ഞ്ഞു.

Read Also: ഫിയോക് പിളർപ്പിലേക്ക്? ദിലീപ് വന്നാലും സ്വീകരിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്