ആലപ്പുഴയിൽ കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Mar 23, 2022, 04:52 PM ISTUpdated : Mar 23, 2022, 05:09 PM IST
ആലപ്പുഴയിൽ കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

കഴിഞ്ഞ വ്യാഴാഴ്ച  വൈകിട്ടാണ് എട്ടംഗ സംഘം ശബരിയെ ആക്രമിച്ചത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. കേസിൽ ഡിവൈ എഫ് ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുൾഫിത്ത് അടക്കം മൂന്നു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട്‌ എട്ടംഗ സംഘത്തിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച  വൈകിട്ടാണ് ഡിവൈഎഫ്ഐ നേതാവടക്കം എട്ടംഗ സംഘം ബൈക്കിൽ വരികയായിരുന്ന ശബരിയെ ആക്രമിച്ചത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുൾഫിത്ത് അടക്കം മൂന്നു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സുൾഫിത്തിന് ശബരിയുമായോട് നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം. 

ബൈക്കി‌ൽ വരികയായിരുന്ന ശബരിയെ സുൾഫിത്തും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞു നിർത്തി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഹെൽമറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മർദനം. മർദനമേറ്റ് റോഡരികിൽ അവശനായി കിടന്ന ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഹരിപ്പാട് പൊലീസ് അറിയിക്കുന്നത്. എന്നാൽ അതേ സമയം, രാഷ്ട്രീയ സമ്മർദ്ദം മൂലം പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന പരാതി ബന്ധുക്കൾക്കുണ്ട്.

ബൈക്ക് യാത്രികനെ ക്രൂരമായി മർദ്ദിച്ച സംഭവം രണ്ടു പേർ കൂടി പൊലീസ് പിടിയിൽ

തൃശൂരിൽ 63 കാരൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

തൃശൂർ ചെന്ത്രാപ്പിന്നിയിൽ 63 കാരനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നേതാജി റോഡിൽ ഏങ്ങൂര് വീട്ടിൽ ജയപ്രകാശാണ് മരിച്ചത്. അയൽവാസികളാണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. വീടിന് തീപിടിച്ചതെന്ന് കരുതി ഫയർഫോഴ്സിനെ വിവരമറിയിച്ചു. നാട്ടികയിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തുറന്നു കിടന്നിരുന്ന ജനൽ പാളിയിലൂടെ വെള്ളമൊഴിച്ച് തീയണച്ചപ്പോഴാണ് ഒരാൾ കട്ടിലിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടത്. ഇരുനില വീട് പൂട്ടിയിട്ട നിലയിലായിരുന്നു.  വീടിൻ്റെ മുകളിലത്തെ വാതിൽ പൊളിച്ചാണ് ഫയർഫോഴ്സ് ഉദ്യാഗസ്ഥർ അകത്ത് കടന്നത്. സംഭവ സമയം ജയപ്രകാശ് വീട്ടിൽ തനിച്ചായിരുന്നു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ