കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ, പിന്നിൽ പ്രണയനൈരാശ്യമെന്ന് പൊലീസ്

Published : Sep 29, 2026, 04:32 PM IST
dinsha murder

Synopsis

പത്തനംതിട്ടയിൽ കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. സംഭവത്തിൽ പ്രതി കീഴൂകര സ്വദേശി ജിത്തു പിടിയിലായി. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

പത്തനംതിട്ട: പത്തനംതിട്ടയിൽ നടക്കുന്ന കൊലപാതകം. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. 20 വയസ്സായിരുന്നു. സംഭവത്തിൽ പ്രതി പിടിയിലായി. കീഴൂകര സ്വദേശി ജിത്തു ആണ് പിടിയിലായത്. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് സംഭവം നടന്നത്. ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. പത്തു മിനിറ്റോളം പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൻഷക്ക് ജീവൻ ഉണ്ടായിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശഉപതെരഞ്ഞെടുപ്പ് ഫലം, നിയമസഭാ ഫലത്തിൻ്റെ പേരിൽ ഇല്ലാതാക്കി കളയാം എന്നു കരുതുന്നവർക്കുള്ള മറുപടി എം വി ​ഗോവിന്ദൻ.
'മുങ്ങരുത്, ഇവിടെ തന്നെ കാണണം'; ഗാന്ധി ജയന്തി ദിനത്തിൽ സമരം തുടങ്ങണമെന്ന് തരൂർ, പിന്നാലെ ട്രോളുമായി ഖാർ​ഗെ