
തിരുവനന്തപുരം: സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത. 2022 ലെ സബ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേഷ് ബാബു ആർ.എസിന് എതിരെയാണ് നടപടി ശുപാർശ.
സബ് ജില്ല കലോത്സവത്തിൽ പങ്കെടുത്ത പട്ടം ഗവ: ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ കലോത്സവ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംഘാടകർക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ഒപ്പനയിൽ മത്സരിച്ച പരാതിക്കാരുടെ അപ്പീൽ കലോത്സവ മാനുവലിൽ നിഷ്കർഷിച്ച പ്രകാരമല്ല തീർപ്പാക്കിയതെന്ന് അന്വഷണത്തിൽ ലോകായുക്ത കണ്ടെത്തി
സ്കൂൾ കലോത്സവങ്ങളിലെ അപ്പീൽ തീർപ്പാക്കൽ ഉദ്യോഗസ്ഥർ വെറും പ്രഹസനമാക്കി മാറ്റി എന്ന് നിരീക്ഷിച്ച ലോകായുക്ത ഡിവിഷൻ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam