പോയാൽ 400, അടിച്ചാൽ 20 കോടി; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ക്രിസ്തുമസ് - നവവത്സര ബമ്പർ, വിൽപ്പനയിൽ റെക്കോർഡ്

Published : Jan 23, 2025, 06:29 PM ISTUpdated : Jan 23, 2025, 07:13 PM IST
പോയാൽ 400, അടിച്ചാൽ 20 കോടി; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ക്രിസ്തുമസ് - നവവത്സര ബമ്പർ, വിൽപ്പനയിൽ റെക്കോർഡ്

Synopsis

6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത്.

തിരുവനന്തപുരം: നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പന തുടരുന്നു. വിതരണത്തിന് നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ 33,78,990 ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റ് പോയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റ് വിൽപ്പനയുമായി തട്ടിച്ചു നോക്കുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായിട്ടാണ് വിറ്റ് പോയിട്ടുള്ളത്.

ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് 6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92,290 ടിക്കറ്റുകൾ വിറ്റ് കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത് 3,60,280 ടിക്കറ്റുകൾ വിറ്റ തൃശൂർ ജില്ലയുമാണുള്ളത്. 400 രൂപ ടിക്കറ്റ് വിലയുള്ള ക്രിസ്തുമസ് - നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നൽകുന്നത്.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.

READ MORE: 2025ലെ റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം