കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴയ്ക്ക് നേരിയ ശമനം; റെഡ് അലർട്ട് തുടരുന്നു

By Web TeamFirst Published Aug 11, 2019, 8:21 AM IST
Highlights

കാസർകോട് മഴ കുറഞ്ഞെങ്കിലും സംസ്ഥാന പാതയിലടക്കം ഇന്നലെ ഇരുപതോളം മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 

കണ്ണൂർ: വടക്കൻ ജില്ലകളായ കണ്ണൂരും കാസർക്കോടും മഴയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജില്ലകളിൽ ഇന്നും റെഡ് അലർട്ട് തുടരുകയാണ്. ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലകളിലെ മലയോര മേഖലകൾ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ജില്ലകളിലെ പ്രധാന ന​ഗരങ്ങളിലടക്കം വെള്ളക്കെട്ട് രൂക്ഷമായതിനാൽ വെള്ളം താഴാത്തത് വലിയ വെല്ലുവിളിയാണ്.

കാസർകോട് ഇന്നലെ സംസ്ഥാന പാതയിലടക്കം ഇരുപതോളം മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പല​പ്രദേശങ്ങളും വെള്ളത്തിനടിയിൽ തന്നെയാണിപ്പോഴും. അതേസമയം, കണ്ണൂരിൽ ജില്ലയിലെ മലയോര മേഖലയിൽ ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്.

ഇരു ജില്ലകളിലും വൈദ്യുതിയും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തടസ്സപെട്ടതിനാൽ വിവരങ്ങൾ ലഭിക്കുന്നതിന് താമസമുണ്ടാകുന്നുണ്ട്. ജില്ലകളിലെ ​ദുരിതാവസ്ഥ കണക്കിലെടുത്ത് മുഴുവൻ ഉദ്യോ​ഗസ്ഥരോടും ഹാജരാകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

click me!