റെഡ് അലർട്ട്; ക്യാമ്പുകളിൽ നിന്നും പോയവർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ തിരിച്ചുവരണമെന്ന് കോഴിക്കോട് കളക്ടർ

By Web TeamFirst Published Aug 14, 2019, 10:06 AM IST
Highlights

ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അറിയിപ്പ്.

കോഴിക്കോട്: ക്യാമ്പുകളിൽ നിന്നും തിരിച്ച് വീട്ടിലേക്ക് പോയവർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ തിരികെ ക്യാമ്പിലേക്ക് വരണമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അറിയിപ്പ്. ജില്ലയിൽ  219 ക്യാമ്പുകൾ പിരിച്ചു വിട്ടുണ്ട്. നിലവിലുള്ളത് 98 ക്യാമ്പുകളിലായി  3997 കുടുംബങ്ങളും 12261 ആളുകളുമാണ്.

വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, ഒരു ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്. 
 

click me!