
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥ ചർച്ചയുടെ മേഖല യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം. രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടർമാരുടെയും യോഗം. ഉച്ചക്കു ശേഷം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. വ്യാഴാഴ്ച തൃശൂർ മേഖല യോഗം ചേരും.
മൂന്നിന് എറണാകുളവും അഞ്ചിന് കോഴിക്കോടും മേഖല യോഗങ്ങൾ ചേരും. 9.30 മുതൽ 1.30 പ്രധാന പദ്ധതികളുടെ അവലോകനമായിരിക്കും നടക്കൂo. 3.30 മുതൽ 5.30 വരെ ക്രമസമാധന പ്രശ്നങ്ങൾ ചർച്ച ചെയ്യും. 28ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടക്കും.
ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും. മേഖലാതല അവലോകന യോഗങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.
മണ്ഡല പര്യടനം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ
തിരുവനന്തപുരം: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam