'സംസാരിക്കുന്നത് ഇരകൾക്ക് വേണ്ടി, 36 വീടുകൾ പണി പൂർത്തിയാക്കി ഉടൻ നൽകണം'; കളക്ടറോട് ഹൈക്കോടതി

Published : Sep 25, 2023, 12:45 PM ISTUpdated : Sep 25, 2023, 01:21 PM IST
'സംസാരിക്കുന്നത് ഇരകൾക്ക് വേണ്ടി, 36 വീടുകൾ പണി പൂർത്തിയാക്കി ഉടൻ നൽകണം'; കളക്ടറോട് ഹൈക്കോടതി

Synopsis

ഇരകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. 24 ലക്ഷം മാത്രമാണ് നൽകേണ്ടത്. സമയബന്ധിതമായി ഇരകളെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഓണ്‍ലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹാജരായത്.   

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. 36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണമെന്ന് കാസർകോഡ് ജില്ലാ കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു. ഇരകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. 24 ലക്ഷം മാത്രമാണ് നൽകേണ്ടത്. സമയബന്ധിതമായി ഇരകളെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയിൽ ഓണ്‍ലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹാജരായത്.എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. 

സോളാർ ഗൂഢാലോചനാ കേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം, കോടതി നിർദ്ദേശം

വീടുകളുടെ പണിപൂർത്തിയാക്കിയതാണ്. പൂർത്തിയാക്കിയ വീടുകൾ എത്രയും വേഗം കൈമാറുമെന്നും സർക്കാർ അറിയിച്ചു. ഏത്രയും വേഗത്തിൽ വീടുകൾ കൈമാറണമെന്നും ഉത്തരവാദിത്തം ജില്ലാ കല്കടറെ ഏൽപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വർഷം  എൻഡോസൾഫാൻ ഇരകൾക്ക് നീതിവേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. 18 ദിവസം നീണ്ടുനിന്നതിന് ശേഷമാണ് സമരം നിർത്തിവെച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷവും എൻഡോസൾഫാൻ ദുരിതം തീരുന്നില്ല. 

സിപിഎം നേതാവ് എം കെ കണ്ണൻ ഇ ഡി ഓഫീസിൽ, കരുവന്നൂർ കേസിൽ ചോദ്യംചെയ്യൽ ഉടൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും