തോട്ടംതൊഴിലാളികൾക്കുള്ള ഭവനനിർമ്മാണ പദ്ധതി; അന്തിമരൂപം ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷമെന്ന് കളക്ടർ

By Web TeamFirst Published Sep 23, 2020, 5:58 AM IST
Highlights

വാസയോഗ്യമല്ലാത്ത ലയങ്ങളിൽ താമസിക്കുന്ന തോട്ടംതൊഴിലാളികളുടെ കണക്കെടുക്കാൻ ജില്ലാ കളക്ടർ പ്ലാന്റേഷൻ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്കിലെ ലയങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ കണക്കെടുപ്പിൽ ഗുരുതര പിഴവുണ്ടെന്നാണ് വിവിധ ട്രേഡ് യൂണിയനുകൾ പറയുന്നത്. 

ഇടുക്കി: ജനപ്രതിനിധികളും ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ തോട്ടം തൊഴിലാളികൾക്കുള്ള ഭവനനിർമ്മാണ പദ്ധതിക്ക് അന്തിമരൂപം തയ്യാറാക്കുകയുള്ളൂവെന്ന് ഇടുക്കി കളക്ടർ എച്ച് ദിനേശൻ. തോട്ടംതൊഴിലാളികളുടെ കണക്കെടുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന പരാതിയിലാണ് കളക്ടറുടെ മറുപടി.

വാസയോഗ്യമല്ലാത്ത ലയങ്ങളിൽ താമസിക്കുന്ന തോട്ടംതൊഴിലാളികളുടെ കണക്കെടുക്കാൻ ജില്ലാ കളക്ടർ പ്ലാന്റേഷൻ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീരുമേട് താലൂക്കിലെ ലയങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ കണക്കെടുപ്പിൽ ഗുരുതര പിഴവുണ്ടെന്നാണ് വിവിധ ട്രേഡ് യൂണിയനുകൾ പറയുന്നത്. 

പീരുമേട് ടീ ഫാക്ടറി ഉൾപ്പടെയുള്ള തോട്ടങ്ങളിൽ പതിറ്റാണ്ടുകളോളം ജോലി ചെയ്ത തൊഴിലാളികൾ ലിസ്റ്റിന് പുറത്തായെന്നും വാടകയ്ക്ക് താമസിക്കുന്നവർ കയറിക്കൂടിയെന്നുമാണ് ആരോപണം. ട്രേഡ് യൂണിയനുകളെയോ, ജനപ്രതിനിധികളെയോ അറിയിക്കാതെ ഏകപക്ഷീയമായിട്ടായിരുന്നു കണക്കെടുപ്പെന്നും വിമർശനമുയർന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ വിശദീകരണം.

പെട്ടിമുടി ദുരന്തത്തിൽ ലയങ്ങൾ നശിച്ചവർക്ക് പകരം വീടിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. മൂന്നാറിലെ മറ്റ് തോട്ടംതൊഴിലാളികൾക്കുള്ള ഭവനനിർമ്മാണ പദ്ധതികളും വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

click me!