രണ്ടാം പ്രളയത്തിൽ വീട് തകർന്നവർ എങ്ങോട്ട് പോകണം? ആദ്യ സഹായം പോലും കൊടുത്തില്ല

Published : Dec 11, 2019, 09:20 AM ISTUpdated : Dec 11, 2019, 01:03 PM IST
രണ്ടാം പ്രളയത്തിൽ വീട് തകർന്നവർ എങ്ങോട്ട് പോകണം? ആദ്യ സഹായം പോലും കൊടുത്തില്ല

Synopsis

സർക്കാർ വാഗ്ദാനം നല്‍കിയ പുതിയവീടിനായി മാസങ്ങളായി കാത്തിരുന്നവർ തകർന്ന പഴയവീടുകളിലേക്കുതന്നെ തിരിച്ചുപോകാന്‍ തുടങ്ങി. 

വയനാട്: വയനാട്ടില്‍ പ്രളയാനന്തര പുനരധിവാസ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഈ വർഷത്തെ പ്രളയത്തില്‍ തകർന്ന വീടുകളില്‍ ഒരെണ്ണംപോലും ഇതുവരെ പുതുക്കിപണിയുകയോ അറ്റകുറ്റപണി നടത്തുകയോ ചെയ്തിട്ടില്ല. സർക്കാർ വാഗ്ദാനം നല്‍കിയ പുതിയവീടിനായി മാസങ്ങളായി കാത്തിരുന്നവർ തകർന്ന പഴയവീടുകളിലേക്കുതന്നെ തിരിച്ചുപോകാന്‍ തുടങ്ങി. പലർക്കും അടിയന്തര ധനസഹായമായ പതിനായിരംരൂപപോലും ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ പെരുമഴക്കാലത്ത് അരിമുള പഴഞ്ചോറ്റില്‍കോളനിയിലെ വീടുവിട്ടിറങ്ങിയ കമലയും ഭർത്താവ് രാജനും, കുറേനാള്‍ ക്യാമ്പില്‍ കഴിഞ്ഞെങ്കിലും പിന്നെ വാടകവീട്ടിലേക്ക് മാറി. സർക്കാർ വാഗ്ദാനം ചെയ്ത പുതിയ വീടിനായി മാസങ്ങളോളം കാത്തിരുന്നു. ജോലിയില്ലാത്തതിനാല്‍ ഇപ്പോള്‍ വാടകനല്‍കാന്‍പോലും കൈയില്‍ പണമില്ല. കുടുംബവുമായി പഴയ വീട്ടിലേക്കുതന്നെ തിരിച്ചുപോന്നിരിക്കുകയാണ് ഇരുവരും. രാജന്‍റെ അയല്‍ക്കാരനായ സബിന്‍റെ കാര്യവും വ്യത്യസ്തമല്ല. ഓട്ടോഡ്രൈവറായ സബിന് ഇനിയും വാടക നല്‍കി താമസിക്കാന്‍ നിവൃത്തിയില്ല. അടിയന്തര ധനസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇടിഞ്ഞു താഴ്ന്ന വീടിന് സമീപം ചെറിയൊരു ഷെഡ്ഡ് കെട്ടിയിട്ടുണ്ട്. ഭാര്യയ്ക്കും ഒരുവയസായ മകള്‍ക്കുമൊപ്പം ഇനി ഇവിടെ താമസിക്കാനാണ് തീരുമാനം.

വയനാട്ടില്‍ ഇത്തവണ പ്രളയബാധിതരായി സർക്കാർ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. ഇവരില്‍ 1370 പേർക്ക് ഇനിയും അടിയന്തര ധനസഹായം പോലും ലഭിച്ചിട്ടില്ല. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ കണക്കെടുപ്പുപോലും ഇതുവരെ പൂർത്തിയായിട്ടില്ല. സ്ഥലം കണ്ടെത്താനും പുതിയ വീട് നിർമിക്കാനുമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നതേയുള്ളൂ. അതേസമയം പുനരധിവാസ നടപടികള്‍ ഉടന്‍ പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.


PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി