പേരാമ്പ്രയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ ഏറ്റുമുട്ടി. അടിപിടിക്കിടെ തൂമ്പ കൊണ്ട് മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ ഏറ്റുമുട്ടി. അടിപിടിക്കിടെ തൂമ്പ കൊണ്ട് മർദനമേറ്റ പേരാമ്പ്ര സ്വദേശി ബാബുവും മകളും ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ബാബുവിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അയൽവാസിയായ ബാലകൃഷ്ണനും മകനുമാണ് തൂമ്പ കൊണ്ട് ആക്രമിച്ചതെന്നാണ് ബാബുവിന്റെ പരാതി. അടിപിടിക്കിടെ ബാലകൃഷ്ണനും മകൻ ഷാമിലിനും പരിക്കേറ്റു. ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player