
കൊച്ചി: എറണാകുളത്തെ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തില്‍ മരിച്ച അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച ആനി ആന്‍റണിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുവര്‍ഷമായി കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു.
മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്. കരുണാലയം താല്‍ക്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി അടുത്തുള്ള ക്ലബില്‍ ഡോക്ടര്‍മാരും നഴ്‍സുമാരും താമസിച്ച് വരുകയായിരുന്നു. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍.
Read More: മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ മധ്യവയസ്ക്കൻ മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam