
പത്തനംതിട്ട: വടശ്ശേരിക്കര സ്വദേശി ജോബി ബന്ധുവിന്റെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധു ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാംപ്രതിയും ബന്ധു കൂടിയായ റെജിയെ രണ്ടാംപ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്.
ബന്ധുവീട്ടിൽ വെച്ച് നടന്ന മദ്യസൽക്കാരത്തിനിടെ മദ്യലഹരിയിൽ സുഹൃത്ത് വിശാഖ് കത്തി കൊണ്ട് ജോബിയുടെ കൈത്തണ്ടയിൽ കുത്തി. ഈ കുത്തേറ്റ് രക്തം വാർന്നാണ് ജോബി മരിച്ചതെന്നാണ് കണ്ടെത്തൽ. റെജിയുടെ വീടിനുള്ളിലാണ് ജോബിയെ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റെജിയുടെ വീട്ടിൽ ഒരുമിച്ചിരുന്നാണ് എല്ലാവരും മദ്യപിച്ചത്. മദ്യപാനത്തിന് ശേഷം വിശാഖ് പുറത്തേക്ക് പോയി. പിന്നാലെ ഫോണിലൂടെ ജോബി അസഭ്യം വിളിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam