
തിരുവനന്തപുരം: തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. നേമം സ്വദേശിയായ മഹേഷാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു മഹേഷ്. ഇയാളെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചെന്നാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ആരോപണത്തെ തുടർന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചികിത്സിച്ച ഡോക്ടർ മ്യൂസിയം പൊലിസിന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം, മൃതദേഹത്തിൽ പാടുകളൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. നാളെ പോസ്റ്റുമോർട്ടം നടത്തും.