ഒടുവിൽ അമ്മയറിഞ്ഞു മകൻ പോയെന്ന്, മിഥുന്റെ മരണം അമ്മയെ അറിയിച്ചതായി ബന്ധുക്കൾ

Published : Jul 17, 2025, 06:06 PM IST
midhun

Synopsis

കുവൈത്തിലാണ് മിഥുന്റെ അമ്മയുള്ളത്

കൊല്ലം: തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജയുമായി ഫോണിൽ ബന്ധപ്പെട്ടതായി വിവരങ്ങൾ. മകന്റെ മരണ വിവരം സുജയെ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലാണ് മിഥുന്റെ അമ്മയുള്ളത്. മകന്റെ വിവരം അറിയിക്കാൻ പല തവണ ഫോണിൽ വിളിച്ചിട്ടും സുജയെ ലഭിച്ചിരുന്നില്ല. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ആ കുടുംബത്തിനൊപ്പമായിരുന്നു അമ്മ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ മരിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുന് വൈദ്യുത കമ്പിയിൽ തട്ടിയാണ് ജീവൻ നഷ്ടമായത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്.

PREV
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു