
തൊടുപുഴ: ഇടുക്കി ജില്ലയിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. വളം, കീടനാശിനികൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ 11 വരെ തുറക്കാൻ അനുമതി നൽകി. വർക്ക്ഷോപ്പുകൾക്കും കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കാം. നിർമാണ സാമഗ്രഹികൾ വിൽക്കുന്ന കടകൾക്ക് രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ തുറക്കാം. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കാം.
എറണാകുളം ജില്ലയിൽ തിങ്കൾ,ശനി ദിവസങ്ങളിൽ മൊബൈൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ണട കടകൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam