ഇനി വാർഡുകളിൽ തൂഫാനടിക്കും; ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം' ഉദ്ഘാടനം ചെയ്യാൻ ആഭ്യന്തര മന്ത്രി

Published : Sep 28, 2026, 10:00 AM IST
Toofan Thaddesham

Synopsis

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം' ഇന്ന് ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് 'തൂഫാൻ തദ്ദേശം'. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ 11,677 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം: ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' ഇന്ന്‌ മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ 11,677 കേസുകളും 12,584 അറസ്റ്റുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്. എല്ലാ വാർഡുകളിലും പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനിൽകുമാർ, കെ എം ഷാജി, പി കെ ബഷീര്‍, എഡിജിപി പി വിജയൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി, ആസൂത്രിത ശ്രമമെന്ന് ചെയർമാൻ
മലവെള്ളപ്പാച്ചിലിൽ കോഴി ഫാം പൂർണമായും നശിച്ചു; ധനസഹായം വൈകുന്നതായി പരാതി, വൈകാതെ തീരുമാനമുണ്ടാകുമെന്ന് അധികൃതർ