
കൊച്ചി: റീട്ടെയിൽ കമ്പനികൾക്കുളള നിരക്കിൽ കെ എസ് ആർ ടി സിക്ക് (KSRTC) ഇന്ധനം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബൾക്ക് യൂസർ എന്ന പേരിലാണ് എണ്ണ കമ്പനികൾ കെ എസ് ആർ ടി സിയിൽ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്. സാധാരണ നിരക്കിനേക്കാൾ ലീറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെ എസ് ആർ ടിസിക്ക് ഡീസൽ നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്ത് കെ എസ് ആർ ടി സി സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്. വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും കോടതി വിലയിരുത്തി.
ആശ്വാസം പകരുന്ന വിധിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു (Antony Raju) പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam