മതവിദ്വേഷ പ്രചാരണം, സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്, പരാതിക്കടിസ്ഥാനം ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോ

Published : Jan 02, 2024, 07:53 AM ISTUpdated : Jan 02, 2024, 08:36 AM IST
മതവിദ്വേഷ പ്രചാരണം, സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്, പരാതിക്കടിസ്ഥാനം ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോ

Synopsis

അയോധ്യയുമായും ശ്രീരാമനുമായും ബന്ധപ്പെട്ട വീഡിയോയുടെ പേരിലാണ് നാരങ്ങാനം സ്വദേശി പരാതി നൽകിയത്. ശബരിമലയെ കുറിച്ചുളള ചില വീഡിയോയും പഞ്ചായത്ത് അംഗം പങ്കുവെച്ചിരുന്നു

പത്തനംതിട്ട : സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. അയോധ്യയുമായും ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിലാണ് നാരങ്ങാനം സ്വദേശി പരാതി നൽകിയത്. ശബരിമലയെ കുറിച്ചുളള ചില വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു. ഇതിനെതിരെ തുടർച്ചയായി മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി. ആബിദാ ഭായ് പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു.  പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. 

 

 

 

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്