മതസ്ഥാപനങ്ങള്‍ വിദ്വേഷപ്രചാരണത്തിനോ ആയുധ പരിശീലനത്തിനോ കുട്ടികളെ ഉപയോഗിക്കരുത്; ബാലാവകാശ കമ്മീഷന്‍

Published : Aug 27, 2022, 05:13 PM ISTUpdated : Aug 27, 2022, 06:04 PM IST
മതസ്ഥാപനങ്ങള്‍ വിദ്വേഷപ്രചാരണത്തിനോ ആയുധ പരിശീലനത്തിനോ കുട്ടികളെ ഉപയോഗിക്കരുത്;   ബാലാവകാശ കമ്മീഷന്‍

Synopsis

ഡിജിപിക്കും വനിത ശിശു വികസന വകുപ്പിനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇതു സംബന്ധിച്ച നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് മത വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.  

തിരുവനന്തപുരം: ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആയുധ പരിശീലനത്തിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് പരാതി കിട്ടിയാൽ ഉടൻ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവില്‍ പറയുന്നു.  

ഡിജിപിക്കും വനിത ശിശു വികസന വകുപ്പിനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇതു സംബന്ധിച്ച നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് മത വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

Read Also: മഴ മുന്നറിയിപ്പിൽ മാറ്റം: പത്ത് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു,  വടക്കൻ ജില്ലകളിൽ പലയിടത്തും മലവെള്ളപ്പാച്ചിൽ

സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് ഉരുൾപൊട്ടിയെന്ന് സൂചന

കോഴിക്കോട്: മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന.  വിലങ്ങാട്  പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതാണ് സംശയത്തിന് കാരണം. വിലങ്ങാട് ടൗണിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്. രണ്ടാഴ്ച മുൻപും ഈ മേഖലയിൽ ശക്തമായ കാറ്റ് വീശി യിരുന്നു. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. 

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്തും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.  കണ്ണൂരിലും മലവെള്ളപ്പാച്ചിലുണ്ടായി. നെടുംപോയിൽ ചുരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ വനത്തിൽ ഉരുൾപൊട്ടിയതായിട്ടാണ് സൂചന. ഇവിടെ മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചിരുന്നു.

Read Also: എല്ലാ കണ്ണും സിപിഎം അടിയന്തര നേതൃയോഗങ്ങളില്‍, കോടിയേരി മാറുമോ? ഗവര്‍ണര്‍, വിഴിഞ്ഞം വിഷയത്തിൽ നിലപാടെന്താകും? 

 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം